85 ലിറ്റര്‍ കോട കണ്ടെടുത്തു
Tuesday 22 June 2021 12:00 AM IST
ചങ്ങനാശേരി: പറാല്‍ 30-ല്‍ച്ചിറ ഭാഗത്തു നിന്ന് 85 ലിറ്റര്‍ കോട കണ്ടെടുത്തു. ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ്.ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 3 കന്നാസുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ നിന്ന് 140 ലിറ്റര്‍ കോട കണ്ടെടുത്തിരുന്നു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുവാന്‍ സാധിക്കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. റെയ്ഡില്‍ പ്രിവൻ്റീവ് ഓഫീസര്‍ പി.സജി, ഓഫീസര്‍മാരായ അനീഷ് രാജ്, രതീഷ്, നാണു, സന്തോഷ്, റോഷി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.