
പാലോട്: തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയത്തിലെ കുട്ടികളുടെ അവധിക്കാല ശാസ്ത്ര പരിശീലന വേദിയിൽ നന്ദിയോട്ടെ കൃഷിപാഠം കൂട്ടുകാർ ഒരുക്കിയ കുഞ്ഞുചന്ത വേറിട്ട കാഴ്ചയായി. ചന്തയ്ക്കായി കർഷകരിൽ നിന്നാണ് പയറും പാവലും മാങ്ങയും ചക്കയും കിഴങ്ങുവർഗങ്ങളുമൊക്കെ ശേഖരിച്ചത്."കളി, ചിരി, നേരമ്പോക്ക്" എന്ന സെഷനിൽ കൃഷിപാഠം പ്രചാരകരായ അഗ്രിഫ്രണ്ട്സ് കൃഷി സാംസ്‌കാരിക വേദിക്കൊപ്പം യുവകർഷകൻ നന്ദിയോട് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചന്ത ഒരുക്കിയത്. പ്ലാനറ്റോറിയം ശാസ്ത്രജ്ഞരും ഒപ്പം നിന്നു. യുവകർഷകൻ നന്ദിയോട് ബി.എസ്.ശ്രീജിത്ത്, മക്കളായ ആദിയ, ഐശ്വര്യ എന്നിവർക്കൊപ്പം റയ, തേജസ്, ധനുർദ്ധ് എന്നീ കൂട്ടുകാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കൊച്ചു കൊച്ചു കൃഷിപാഠം പകർന്ന് നിബു മീനാങ്കലും അഗ്രിഫ്രണ്ട്സ് പ്രസിഡന്റ് ഡി.ആർ.ജോസ്, കോ ഓർഡിനേറ്റർ എസ്.ജയകുമാർ തുടങ്ങിയവരും കൂട്ടായ്മയിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |