അനു മോഹനും രഞ്ജിത മേനോനും ഒരുമിക്കുന്ന ചമ്മട്ടി
രചന സംവിധാനം ബൽറാം മട്ടന്നൂർ
ഷെയ്ക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്രൈം ആൻഡ് പണിഷ്മെന്റ് ചമ്മട്ടി എന്ന പേരിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. അനുമോഹൻ നായകകഥാപാത്രമായ ലാസർ നിക്കൊഫിനെ അവതരിപ്പിക്കുന്നു. രഞ്ജിത മേനോൻ സോണിയ എന്ന നായിക കഥാപാത്രമാവുന്നു. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ അനു മോഹൻ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തീവ്രം, സെവൻത് ഡേ, പിക്കറ്റ് 43, യുടു ബ്രൂട്ടസ് , അയ്യപ്പനും കോശിയും എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ഒ.ടി.ടി റിലീസായി എത്തിയ ലളിതം സുന്ദരം, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ടൊവിനോതോമസ്,കീർത്തി സുരേഷ് ചിത്രം വാശി ആണ് അനുമോഹന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് രഞ്ജിത മേനോൻ. പത്രോസിന്റെ പടപ്പുകൾ ആണ് മറ്റൊരു ചിത്രം. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളുംചമ്മട്ടിയിൽ അണിനിരക്കുന്നു. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തലശേരി എന്നിവിടങ്ങളാണ് ലൊക്കേഷൻ. മുയൽഗ്രാമം മൂവീസിന്റെ ബാനറിൽ ഖത്തർ വ്യവസായി അഷ്കർ ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവഹിക്കുന്നു. ബിഷപ്പ് ഡോ.അലക്സ് വടക്കുംതല,മധു പള്ളിപ്രവൻ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. കേരളത്തിനോടൊപ്പം റഷ്യയിലും ചിത്രം റിലീസ് ചെയ്യും.പി ആർ ഒ-എ എസ് ദിനേശ്.