ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Friday 08 May 2026 12:37 AM IST
വൈപ്പിൻ: ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു. ചെറായി ദേവസ്വംപറമ്പിൽ ശ്രീനിവാസ മല്ലനാണ് (വാസൻ 33) മരണമടഞ്ഞത്. വരാപ്പുഴ ദേശീയപാതയിൽ ബുധനാഴ്ച രാത്രി പത്തോടെ ആയിരുന്നു അപകടം. ഐ.സി.ഐ.സി.ഐ ബാങ്ക് ഇടപ്പള്ളി ശാഖയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞു വസതിയിലേക്ക് മടങ്ങവേയാണ് അപകടം. ചെറായി അഴീക്കൽ വരാഹക്ഷേത്രം മുൻ ജീവനക്കാരൻ പരേതനായ ബാബു മല്ലന്റെയും രാജിയുടെയും മകനാണ്. സഹോദരിമാർ: സുജാത രാജേഷ്, സുനിത ഗിരീഷ്.