കുട്ടികളെ സംരക്ഷിക്കണം

Tuesday 02 June 2026 8:54 PM IST

കുട്ടികൾ തങ്ങളുടെ വീടുകളിൽ സുരക്ഷിതരാണ് എന്ന ധാരണ പാടെ തെറ്റിക്കുന്നതാണ് നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ ക്രൂരമായ കൊലപാതകം തെളിയിക്കുന്നത്. ഒരു കുട്ടി മാതാപിതാക്കളിൽ നിന്നോ, രണ്ടാനച്ഛൻ/രണ്ടാനമ്മയിൽ നിന്നോ ദുരുപയോഗമോ അവഗണനയോ നേരിടുമ്പോൾ വളരെ വൈകി,​ വലിയ ദോഷം സംഭവിച്ചതിന് ശേഷം മാത്രമാണ് സമൂഹം പലപ്പോഴും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുന്നത്. ഇതുപോലെയുള്ള ഹീനവും ക്രൂരവുമായ കൊലപാതകങ്ങളും കുട്ടികൾക്ക് നേരെയുള്ള ഗാർഹിക പീഡനങ്ങളും ഒഴിവാകാൻ പ്രാദേശിക ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ സ്ഥിരമായ ഗൃഹസന്ദർശനങ്ങൾ, കുടുംബങ്ങളുമായുള്ള ആശയവിനിമയം, കുട്ടികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ നടത്തണം. ഇത് പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. ഇനിയും ഇത്തരം ക്രൂരത ഒഴിവാക്കാനുള്ള നടപടികളാണ് വേണ്ടത്.

-ആർ. ജിഷി,​

കൊട്ടിയം, കൊല്ലം