SignIn
Kerala Kaumudi Online
Wednesday, 03 June 2026 2.00 AM IST

തപാൽ സ്റ്റാമ്പ് പുറത്തിറക്കണം 

a

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ജോണിന്റെയും ഏകമകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണ നിലനിറുത്താനായി തപാൽ വകുപ്പ് ആ കു‌ഞ്ഞു മാലാഖയുടെ ചിത്രം ആലേഖനം ചെയ്തുള്ള പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കണം. ലോകത്തിനു തന്നെ മാതൃകയായ ആലിൻ ഷെറിന്റെ സ്മരണ നിലനിറുത്തേണ്ടതും എന്നെന്നും ആദരിക്കേണ്ടതും രാജ്യത്തിന്റെ കടമയാണ്. അതിലൂടെ സമൂഹത്തിൽ കൂടുതൽ ആളുകൾക്ക് ഇത്തരം നന്മ പ്രവൃത്തികൾ ചെയ്യുന്നതിന് പ്രചോദനമാകും. സപ്ലൈകോ ആലിൻ ഷെറിന്റെ ചിത്രം ആലേഖനം ചെയ്തുള്ള നോട്ട് ബുക്കുകൾ തയ്യാറാക്കി വിപണിയിൽ ഇറക്കിയത് ഏറെ മാതൃകാപരവും അഭിനന്ദനങ്ങൾ അർഹിക്കുന്നതുമാണ്.

-റോയി വർഗീസ് ഇലവുങ്കൽ,​

മുണ്ടിയപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION