യുക്രെയിനിൽ പൊട്ടിത്തെറി, ആകാശത്ത് റഷ്യൻ മിസൈൽ തീഗോളം

Saturday 18 April 2026 12:48 AM IST

യുക്രെയിനിൽ മാരക ആക്രമണം അഴിച്ചുവിട്ട് റഷ്യ. കീവ്, ഒഡേസ, നിപ്രോ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ കുട്ടികളുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. യുക്രെയിനിൽ ഈ വർഷമുണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണമാണിത്. ഇന്നലെ പുലർച്ചെ 700ലേറെ ഡ്രോണുകളും മിസൈലുകളുമാണ് യുക്രെയിൻ നേരെ റഷ്യ വിക്ഷേപിച്ചത്. അതേ സമയം, ഊർജ്ജ, സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് റഷ്യ പ്രതികരിച്ചു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ യുക്രെയ്ൻ യുദ്ധം ഇതോടെ വീണ്ടും രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നു