സ്റ്റാലിന്‍ തുടരും,ഭരണം മാറും,വിജയ് തൂക്കും,തമിഴകം തീപാറും...
Friday 01 May 2026 12:51 AM IST
എക്സിറ്റ് പോൾ ഫലം ഇന്നലെ പുറത്തു വന്നപ്പോൾ തമിഴ്നാട്ടിലെ ഫലം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ പറ്റാതെയായി. തമിഴ്നാട്ടിൽ ഡി.എം.കെ ഭരണം വരുമെന്ന പ്രവചനമാണ് കൂടുതൽ. പുറത്തു വന്ന 8 എക്സിറ്റ് പോൾ പ്രവചനത്തിൽ 5 എണ്ണം ഡി.എം.കെ മുന്നണി ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുളള എൻ.ഡി.എ ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്. ഒരു സർവേ ടി.വി.കെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുകയോ ഭരണം നേടുകയോ ചെയ്യുമെന്ന് പ്രവചിക്കുന്നു.