സർട്ടിഫിക്കറ്റ് വിതരണം
Monday 25 May 2026 7:47 AM IST
മാന്നാർ: നഫീസത്തുൽ മിസ്രിയ ഇസ്ലാമിക് കോളേജിൽ നിന്ന് ഈ അദ്ധ്യയന വർഷം പഠനം പൂർത്തിയാക്കിയ ആറാമത് ബാച്ച് വിദ്യാർത്ഥികളുടെ യാത്രയയപ്പും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. എസ്.എൻ.ഇ.സി അക്കാദമിക് ചെയർമാനും സ്മസ്തകേന്ദ്ര മുശാവറ അംഗവുമായ അബ്ദുൽ സലാം ബാഖവി വടക്കേക്കാട് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ചെയർമാൻ മാന്നാർ ഇസ്മായിൽ കുഞ്ഞു ഹാജി അദ്ധ്യക്ഷത വഹിച്ചു. കോളേജ് അദ്ധ്യാപകരായ അസൈനാർ മദനി, സലിം ഫൈസി പതിയായങ്കര, ഇബ്രാഹിം ഫൈസി എന്നിവർ സംസാരിച്ചു.