പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
Monday 25 May 2026 9:16 AM IST
ചേർത്തല: പാചകം ചെയ്യുന്നതിനിടെ അടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേവെളിയിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശ്രീക്കുട്ടി (45) ആണ് മരിച്ചത്.18ന് രാവിലെ 9.30ഓടേയാണ് സംഭവം.പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പിൽ തീപിടിപ്പിച്ചശേഷം,എന്തോ സാധനം മുകളിൽ നിന്ന് എടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോൾ, ശ്രീക്കുട്ടിയുടെ നൈറ്റിയിൽ തീ പിടിക്കുകയായയിരുന്നു. വീട്ടിൽ മറ്റാരുമില്ലായിരുന്നു. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് ശ്രീക്കുട്ടി മരിച്ചത്. മകൻ:അഭിജിത് (ടി.എം.എം.സി.ചേർത്തല).