തോട്ടിൽ വിഷം കലക്കി
Tuesday 21 January 2025 11:27 PM IST
റാന്നി : പമ്പാനദിയുടെ പ്രധാന കൈവഴിയായ വലിയ തോടിന്റെ ഭാഗമായ വട്ടാർകയം തോട്ടിലെ കുളിക്കടവിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതായി പരാതി. മീൻ പിടിക്കുന്നതിനാണ് വിഷം കലർത്തിയത്. അങ്ങാടി പഞ്ചായത്തിൽ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണ് വലിയകാവ്, വട്ടാർകയം മേഖലകൾ. അതുകൊണ്ടുതന്നെ വട്ടാർകയം ഭാഗത്തെ നൂറുകണക്കിന് വീട്ടുകാരാണ് ഈ കുളിക്കടവിനെ ആശ്രയിച്ചിരുന്നത്. വെള്ളം മലിനമായതോടെ കാലവർഷം എത്തുംവരെ എന്തുചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ അധികൃതർക്ക് പരാതി നൽകി.