ഷോക്കേറ്റ് യുവാവ് മരിച്ചു.

Tuesday 26 May 2026 1:05 AM IST
ഷോക്കേറ്റ് യുവാവ് മരിച്ചു.

പന്തളം: പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവല്ല കുന്നന്താനം ചെങ്ങരൂർചിറ മുണ്ടപ്ലാക്കൽ രാജന്റെയും ലീലയുടെയും മകൻ രാഹുൽ എം. രാജ​നാണ് (37) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഉള്ളന്നൂർ പുന്നക്കുളഞ്ഞി കുരിശിൻമൂട് ജംഗ്ഷനു സമീപം പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ കുളനടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.