ഈ പൂക്കി,​ സോഷ്യൽ മീഡിയ തൂക്കി

Sunday 24 May 2026 12:28 AM IST

മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നോ​ടൊ​റ്റ​ ​ചോ​ദ്യം.​ ​മ​റു​പ​ടി​ക്ക് ​മു​ന്നേ​യു​ള്ള​ ​ചി​രി.​ ​നി​മി​ഷ​ങ്ങ​ൾ​ക്കൊ​ണ്ട് ​ന​മ്മു​ടെ​ ​മു​ഖ്യ​മ​ന്ത്രി​ ​ജെ​ൻ​സി​ ​പി​ള്ളേ​രു​ടെ​ ​'​പൂ​ക്കി​ ​സി.​എം​"​ ​ആ​യി.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ്ക്ക് ​തീ​പി​ടി​പ്പി​ച്ച​ ​വീ​ഡി​യോ​യു​ടെ​ ​പി​ന്നി​ൽ​ ​യൂ​ട്യൂ​ബ​റും​ ​നി​ല​മ്പൂ​ർ​ ​സ്വ​ദേ​ശി​യു​മാ​യ​ ​ഫി​ജി​ൻ.​ ​ഇ​തു​വ​രെ​ ​ആ​ ​വീ​ഡി​യോ​ ​ക​ണ്ട​ത് ​ഒ​ന്ന​ര മി​ല്യൺ​ ആ​ളു​ക​ൾ. നി​ല​മ്പൂ​ർ​ ​എ​ട​ക്ക​ര​ ​കു​റ്റീ​രി​യി​ൽ​ ​ജ​മാ​ലു​ദ്ദീ​ൻ​ ​-​ഷാ​ജി​ത​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​ഫി​ജിൻ (24​)​ ​നാ​ലു​വ​ർ​ഷ​മാ​യി​ ​യൂ​ട്യൂ​ബ​റാ​ണ്.​ ​വി.​ഡി.​സ​തീ​ശ​ന്റെ​ ​പ​ത്ര​സ​മ്മേ​ള​നം.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ഗൗ​ര​വ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ​ ​ത​ല​മു​ടി​നീട്ടി വ​ള​ർ​ത്തി​യ​ ​പ​യ്യ​ൻ​ ​ത​ന്റെ​ ​വി​വോ​ ​എ​ക്സ് 300 പ്രോ​ ​ ​ഫോ​ണി​ലേ​യ്ക്ക് ​സ​തീ​ശ​നെ​ ​സൂം​ ​ചെ​യ്തു.​ ​ '​'​ ​സി.​എം​ ​സാ​ർ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​മോ​ഡി​ഫി​ക്കേ​ഷ​നെ​ക്കു​റി​ച്ച്്""​?​​​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​വ​ന്നാ​ൽ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​മോ​ഡി​ഫി​ക്കേ​ഷ​ൻ​ ​അ​നു​വ​ദി​ക്കു​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക്യാ​മ്പ​യി​നി​ടെ​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞ​താ​യി​രു​ന്നു​ ​ഫി​ജി​ന്റെ​ ​മ​ന​സി​ൽ.​ ​'​മോ​ഡി​ഫി​ക്കേ​ഷ​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ന​മ്മു​ടെ​ ​സി.​എം​ ​പ​റ​ഞ്ഞ​തു​ ​കേ​ട്ടോ" ​എ​ന്നു​ള്ള​ ​പ​തി​വ് ​ക​ണ്ട​ന്റാ​യി​രു​ന്നു​ ​പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും​ ​മ​റു​പ​ടി​ ​ച​രി​ത്രം.​ ​ ചു​ണ്ടു​ക​ടി​ച്ച്,​​​ ​ക​ള്ള​ച്ചി​രി​യോ​ടെ​ ​ക​ണ്ണി​റു​ക്കി.​ ​പ​ത്ര​സ​മ്മേ​ള​നം​ ​ക​ഴി​യും​ ​മു​ൻ​പേ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ചി​രി​യു​ടെ​ ​ഭം​ഗി​ ​ട്രെ​ൻ​ഡിം​ഗാ​യി.​ ​മ​നോ​ഹ​രമാ​യ​ ​ചി​രി​ ​സ്ലോമോ​ഷ​നി​ൽ​ ​ഫോ​ണി​ൽ​ ​എ​ഡി​റ്റ് ​ചെ​യ്തു.​ ​ത​മി​ഴ് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റി​ന്റെ​ ​പാ​ട്ടി​ന്റെ​ ​അ​ക​മ്പ​ടി.​ ​ഈ​ ​ചി​രി​ചേ​ർ​ത്ത​ ​റീ​ലു​ക​ളു​ടെ​ ​പ്ര​വാ​ഹം,​​​ ​ട്രോ​ളു​ക​ൾ.​ ​പ​ത്തു​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ചി​രി​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കി​ട്ടി​യെ​ന്നും​ ​ന​മ്മു​ടെ​ ​സി.​എം​ ​പൊ​ളി​യാ​ണെ​ന്നു​മു​ള്ള​ ​ക​മ​ന്റു​ക​ൾ.​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​സ​തീ​ശ​ന്റെ​ ​ചി​രി​ ​വാ​ർ​ത്ത​യാ​യി.​ ​പ​ര​സ്യ​ങ്ങ​ളി​റ​ങ്ങി! അപ്രതീക്ഷിത ഭാഗ്യം '​'​ ​വീ​ഡി​യോ​ ​ഇ​ങ്ങ​നെ​യാ​കു​മെ​ന്ന് ​ഒ​രു​ ​പ്ര​തീ​ക്ഷ​യു​മി​ല്ലാ​യി​രു​ന്നു.​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​മോ​ഡി​ഫി​ക്കേ​ഷ​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​എ​ന്ത് ​നി​ല​പാ​ടു​ണ്ടാ​കു​മെ​ന്ന് ​അ​റി​യാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​കൗ​തു​ക​മു​ണ്ട​ല്ലോ​?​ ​ചി​രി​ക്ക് ​പ്ര​ത്യേ​ക​ത​യു​ണ്ടെ​ന്ന് ​പെ​ട്ടെ​ന്ന് ​തോ​ന്നി​""​-​ ​താ​നും​ ​വൈ​റ​ലാ​യ​തി​ന്റെ​ ​സ​ന്തോ​ഷം​ ​ഫി​ജി​ന്. ചോ​ദ്യം​ ​ചോ​ദി​ച്ച​ ​പ​യ്യ​നോ​ട് ​മ​ക​നോ​ടു​ള്ള​ ​പോ​ലെ​ ​വാ​ത്സ​ല്യം​ ​തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ​അ​ത്ത​ര​മൊ​രു​ ​ചി​രി​യെ​ന്നാ​ണ് ​പി​ന്നീ​ട് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​കാ​ണ​ണ​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​മ​ന്ത്രി​ ​റോ​ജി​ ​ജോ​ൺ​ ​വീ​ഡി​യോ​ ​കോ​ൾ​ ​വി​ളി​ച്ചു.​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ൽ​ ​ഫി​ജി​ന്റെ​ ​ഇ​ൻ​ബോ​ക്സ് ​നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.