SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

അമൃതകിരണം പക്വത ആർജ്ജിക്കുക

a

ഒ​രി​ക്ക​ൽ​ ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ൾ​ ​ത​മ്മി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ത്തേ​യാ​ൾ​ ​ചോ​ദി​ച്ചു.​ ​'​നീ​ ​മ​ദ്യം​ ​കു​ടി​ച്ചു​ ​തു​ട​ങ്ങി​യെ​ന്ന് ​കേ​ട്ട​ല്ലോ.​ ​എ​ന്താ​ണു​ ​കാ​ര​ണം​?​"​ ​ര​ണ്ടാ​മ​ൻ​ ​പ​റ​ഞ്ഞു,​ ​എ​നി​യ്ക്കി​പ്പോ​ൾ​ ​കു​റേ​യേ​റെ​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്.​ ​ഞാ​ൻ​ ​അ​വ​യെ​ ​മ​ദ്യ​ത്തി​ൽ​ ​മു​ക്കി​ക്കൊ​ല്ലാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ആ​ദ്യ​ത്തേ​യാ​ൾ​ ​ചോ​ദി​ച്ചു.​ ​'​എ​ന്നി​ട്ടെ​ന്താ​യി​?​ ​പ്ര​ശ്ന​ങ്ങ​ളെ​ ​മ​ദ്യ​ത്തി​ൽ​ ​മു​ക്കി​ക്കൊ​ല്ലാ​ൻ​ ​നി​ന​ക്ക് ​ക​ഴി​ഞ്ഞോ​?"​ ​ര​ണ്ടാ​മ​ൻ​ ​പ​റ​ഞ്ഞു,​ ​ഇ​ല്ല​ ​സു​ഹൃ​ത്തേ,​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ദ്യ​ത്തി​ൽ​ ​നീ​ന്താ​ൻ​ ​പ​ഠി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​പ്ര​ശ്ന​ങ്ങ​ളെ​ ​മ​റ​ക്കാ​നാ​യി​ ​മ​ദ്യ​ത്തേ​യും​ ​മ​യ​ക്കു​മ​രു​ന്നു​ക​ളേ​യും​ ​മ​റ്റും​ ​ആ​ശ്ര​യി​ക്കു​ന്ന​ ​പ​ല​രു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​തി​ലൂ​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​ആ​രോ​ഗ്യ​വും​ ​സ​മ്പ​ത്തും​ ​ന​ശി​ക്കു​ക​യും​ ​കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ ​ത​ക​രു​ക​യും​ ​ചെ​യ്യും.​ ​ജീ​വി​ത​ത്തി​ൽ​ ​വി​ഷ​മ​ഘ​ട്ട​ങ്ങ​ളും​ ​പ്ര​ശ്ന​ങ്ങ​ളും​ ​നേ​രി​ടേ​ണ്ടി​ ​വ​രു​മ്പോ​ൾ​ ​താ​ത്ക്കാ​ലി​ക​ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ​ഉ​പ​രി​ ​പ്ര​ശ്ന​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്താ​ൻ​ ​ന​മ്മ​ൾ​ ​ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്.
പ്ര​ശ്ന​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തു​ന്ന​തു​വ​രെ​ ​അ​വ​യ്ക്കു​ ​ശാ​ശ്വ​ത​മാ​യ​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്താ​ൻ​ ​സാ​ദ്ധ്യ​മ​ല്ല.​ ​ഉ​ദാ​ഹ​ര​ണ​ത്തി​നു​ ​ഒ​രു​ ​കൊ​ച്ചു​കു​ഞ്ഞ് ​വി​ശ​ന്നു​ ​ക​ര​യു​മ്പോ​ൾ​ ​അ​മ്മ​ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ ​കൊ​ടു​ത്ത് ​കു​ഞ്ഞി​നെ​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു.​ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ ​കി​ട്ടു​മ്പോ​ൾ​ ​കു​ഞ്ഞ് ​ ത​ത്ക്കാ​ലം​ ​അ​ട​ങ്ങി​യേ​ക്കാം.​ ​എ​ന്നാ​ലും​ ​കു​റ​ച്ചു​ക​ഴി​ഞ്ഞ് ​വി​ശ​പ്പു​ ​കൂ​ടു​മ്പോ​ൾ​ ​ഒ​ന്നു​ ​കൂ​ടി​ ​ഉ​ച്ച​ത്തി​ൽ​ ​വി​ളി​യ്ക്കും.​ ​വി​ശ​പ്പ് ​മാ​റ്റി​യാ​ലേ​ ​കു​ഞ്ഞി​ന്റെ​ ​ക​ര​ച്ചി​ൽ​ ​മാ​റു​ള്ളൂ.​ ​ന​മ്മു​ടെ​ ​മി​ക്ക​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ ​കാ​ര​ണം​ ​എ​ല്ലാം​ ​ന​മ്മു​ടെ​ ​ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​ന​ട​ക്ക​ണ​മെ​ന്ന​ ​നി​ർ​ബ്ബ​ന്ധ​ബു​ദ്ധി​യാ​ണ്.​ ​എ​ല്ലാ​ ​തി​ന്മ​ക​ളും,​ ​അ​തു​ ​ദേ​ഷ്യ​മാ​ക​ട്ടെ,​ ​വി​ദ്വേ​ഷ​മാ​ക​ട്ടെ​ ​അ​സൂ​യ​യാ​ക​ട്ടെ,​ ​ഈ​ ​മ​നോ​ഭാ​വ​ത്തി​ൽ​ ​നി​ന്നാ​ണ് ​ഉ​ദ്ഭ​വി​ക്കു​ന്ന​ത്.​ ​ക​മ്പ്യൂ​ട്ട​റി​ന​ക​ത്തു​ ​ക​ട​ന്നു​ ​അ​തി​ലെ​ ​വി​വ​ര​ങ്ങ​ളെ​യെ​ല്ലാം​ ​ന​ശി​പ്പി​ക്കു​ന്ന​ ​വൈ​റ​സ് ​പോ​ലെ​യാ​ണ് ​നി​ർ​ബ്ബ​ന്ധ​ബു​ദ്ധി.​ ​അ​തു​ ​ന​മ്മു​ടെ​ ​വി​വേ​ക​ത്തെ​യും​ ​മ​ന​ശ്ശാ​ന്തി​യെ​യും​ ​ന​ശി​പ്പി​ക്കു​ന്നു.
ന​മു​ക്ക് ​ന​മ്മു​ടെ​ ​മേ​ലു​ള്ള​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​മാ​ക്കു​ന്നു.​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​മ്പോ​ൾ​ ​വി​കാ​രാ​ധീ​ന​രാ​കു​ന്ന​തി​ന് ​പ​ക​രം​ ​ശാ​ന്ത​മാ​യ​ ​മ​ന​സ്സോ​ടെ​ ​സാ​ഹച​ര്യ​ങ്ങ​ളെ​ ​കാ​ണാ​നും​ ​വി​വേ​ക​പൂ​ർ​വം​ ​കാ​ര്യ​ങ്ങ​ളെ​ ​വി​ശ​ക​ല​നം​ ​ചെ​യ്യാ​നും​ ​ഉ​ള്ള​ ​ഒ​രു​വ​ന്റെ​ ​ക​ഴി​വാ​ണ് ​പ​ക്വ​ത.​ ​ന​മ്മു​ടെ​ ​ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് ​ഈ​ ​ലോ​ക​ത്തെ​ ​ന​മു​ക്ക് ​മാ​റ്റി​മ​റി​ക്കാ​നാ​വി​ല്ല.​ ​സ്വ​യം​ ​അ​ഡ്ജ​സ്റ്റ് ​ചെ​യ്യാ​നും​ ​വി​വേ​ക​പൂ​ർ​വ്വം​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പ്ര​തി​ക​രി​ക്കാ​നും​ ​ന​മു​ക്കു​ ​ക​ഴി​യ​ണം.​ ​ന​മ്മു​ടെ​ ​ക​ഴി​വി​ന​പ്പു​റ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ്വീ​ക​രി​ക്ക​ൽ​ ​മ​നോ​ഭാ​വം​ ​ഉ​ണ്ടാ​ക​ണം.​ ​പ​നി​നീ​ർ​പ്പൂ​വി​നു​ ​സ​മീ​പം​ ​മു​ള്ളു​ക​ളു​ണ്ടാ​കും.​ ​മു​ള്ളു​ക​ളു​ണ്ടാ​ക​രു​ത്,​ ​പൂ​ക്ക​ൾ​ ​മാ​ത്രം​ ​മ​തി​യെ​ന്നു​ ​വാ​ശി​പി​ടി​ക്കു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​പ​ക​ൽ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​രാ​ത്രി​യു​മു​ണ്ടാ​കും.​ ​സു​ഖ​മു​ണ്ടെ​ങ്കി​ൽ​ ​ദുഃ​ഖ​വു​മു​ണ്ടാ​കും.​ ​ര​ണ്ടി​നേ​യും​ ​അം​ഗീ​ക​രി​ക്ക​ണം.
ആ​മ​യ്ക്ക് ​ആ​ന​യെ​പ്പോ​ലെ​ ​പെ​രു​മാ​റാ​ൻ​ ​ക​ഴി​യി​ല്ല.​ ​ആ​ന​യ്ക്ക് ​ആ​മ​യെ​പ്പോ​ലെ​യാ​കാ​നും​ ​ക​ഴി​യി​ല്ല.​ ​ആ​മ​യെ​ ​ആ​മ​യാ​യി​ ​സ്വീ​ക​രി​ക്കു​ക.​ ​ആ​ന​യെ​ ​ആ​ന​യാ​യി​ ​സ്വീ​ക​രി​ക്കു​ക.​ ​സു​ഖ​ത്തി​ൽ​ ​കു​തി​ച്ചു​ ​ചാ​ടാ​തെ​യും​ ​ദുഃ​ഖ​ത്തി​ൽ​ ​ത​ക​രാ​തെ​യും​ ​ഇ​രി​ക്കാ​ൻ​ ​പ​ഠി​ക്കു​ക.​ ​ഏ​തു​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​സം​തൃ​പ്തി​യും​ ​സ​ന്തോ​ഷ​വും​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ക.​ ​പ​ക്വ​ത​ ​എ​ന്ന​ ​ഗു​ണം​ ​ഈ​ ​ക​ഴി​വു​ക​ളെ​ ​എ​ല്ലാം​ ​ഉ​ൾ​ക്കൊ​ള്ളു​ന്നു.​ ​നി​ർ​ബ്ബ​ന്ധ​ബു​ദ്ധി​ ​ഉ​പേ​ക്ഷി​ച്ചാ​ലേ​ ​മ​ന​സ്സി​ന് ​പ​ക്വ​ത​ ​കൈ​വ​രൂ.​ ​പ​ക്വ​ത​ ​വ​ന്ന​ ​മ​ന​സ്സി​ന് ​പ്ര​ശ്ന​ങ്ങ​ളെ​ ​വി​വേ​ക​പൂ​ർ​വ്വം​ ​നേ​രി​ടാ​ൻ​ ​ക​ഴി​യും,​ ​സ​മ​ചി​ത്ത​ത​ ​നി​ല​നി​ർ​ത്താ​ൻ​ ​ക​ഴി​യും.​ ​തെ​ളി​ഞ്ഞ​ ​മ​ന​സ്സോ​ടെ​ ​ഉ​ത്ത​രം​ ​ക​ണ്ടെ​ത്താ​നും​ ​ക​ഴി​യും.​ ​ഉ​ത്ത​രം​ ​ഇ​ല്ലാ​ത്ത​പ്പോ​ഴും​ ​ആ​ന്ത​രി​ക​മാ​യി​ ​ശാ​ന്തി​യെ​ ​കൈ​വെ​ടി​യു​ക​യു​മി​ല്ല.​ ​ചു​രു​ക്ക​ത്തി​ൽ​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​സ​മീ​പ​ന​മാ​ണ് ​പ​ക്വ​ത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY