ബംഗളൂരുവിൽ മലയാളി യുവതി പീഡനത്തിനിരയായി; ബത്തേരി സ്വദേശിക്കെതിരെ കേസ്

Thursday 21 May 2026 7:51 AM IST

ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതി പീഡനത്തിനിരയായതായി പരാതി. കഫെയിൽ പാർട്ട് ടെെം ജോലി ചെയ്യുന്ന ഇരുപതുകാരിയെയാണ് സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ച് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹെെനസിനെതിരെയാണ് കോട്ടയം സ്വദേശിയായ യുവതി പരാതി നൽകിയത്.

ഈ മാസം 12നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് യുവതിയുടെ ആരോപണം. ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്ന് യുവതി പറഞ്ഞു. പൊലീസ് സ്റ്റേഷനിലും പരാതിക്കാരി പ്രതി ഭീഷണിപ്പെടുത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി.