പൂവച്ചൽ പഞ്ചായത്തിൽ മോഷണം: കൃഷിശ്രീയുടെ പുല്ലുവെട്ടി യന്ത്രവും വളവും കവർന്നു, സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

Sunday 17 May 2026 1:56 AM IST

കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്ന്,കൃഷിശ്രീയുടെ പുല്ലുവെട്ടി യന്ത്രവും വളവും കവർന്നു. കൃഷിഭവന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കെട്ടിടത്തിന്റെ സമീപമുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. ഏകദേശം 35,000 രൂപയോളം വില വരുന്ന പുല്ലുവെട്ടി യന്ത്രമാണ് നഷ്ടപ്പെട്ടത്.

പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിലെ സുരക്ഷാ പാളിച്ചയാണ് മോഷണത്തിന് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം. പഞ്ചായത്തിന്റെ വലതുഭാഗത്തെ മതിലിലൂടെ ആർക്കും എളുപ്പത്തിൽ അകത്തുകടക്കാനും പുറത്തുപോകാനും കഴിയും.ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ക്യാമറ പ്രവർത്തനരഹിതവുമാണ്.ഈ സുരക്ഷാവീഴ്ചകൾ കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് മോഷണം നടന്നിട്ടും കൃഷിഭവൻ ഓഫീസർ വൈകിയാണ് വിവരം അറിഞ്ഞത്. പഞ്ചായത്തിലും കാട്ടാക്കട പൊലീസിലും പരാതി നൽകിയിട്ടുണ്ട്.