മക്കളെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ

Monday 01 June 2026 12:52 AM IST

കുളത്തൂർ: കോടതി ഉത്തരവ് നിലനിൽക്കെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയേയും പ്രായപൂർത്തിയാകാത്ത മക്കളെയും ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയയാളെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. വലിയവേളി പൗണ്ടുകടവ് തൈവിളാകാം വീട്ടിൽ രാജൻ നെറ്റോ (47) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.എട്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.