ജ്യൂസ് നൽകി മയക്കിയ ശേഷം ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു,​ ചിത്രങ്ങൾ പകർത്തി,​ യുവാവ് പിടിയിൽ

Monday 01 June 2026 12:07 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് ശീതളപാനിയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്ന ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ പ്രതിയെ പൊലീസ് പിടികൂടി. പുല്ലുവിള സ്വദേശി മനു(28)വിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനശേഷം പെൺകുട്ടിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്.

മേയ് 18നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ വെച്ച് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി ഇൻസ്റ്റാഗ്രാം വഴി നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു. സംഭവദിവസം പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ മനു, കൈയിൽ കരുതിയ ജ്യൂസ് കുട്ടിക്ക് നൽകി. പിന്നാലെ ബോധരഹിതയായി. തുടർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.