2.300ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Thursday 04 June 2026 3:57 AM IST
കൊച്ചി: 2.300ഗ്രാം എം.ഡി.എം.എയുമായി പന്തളം സ്വദേശിയെ എറണാകുളത്തുനിന്ന് എക്സൈസ് സംഘം അറസ്റ്റുചെയ്തു. പന്തളം തെക്കേക്കര വില്ലേജിൽ പാറക്കര മണിവിളയിൽ എം.എസ്.ചാരുവിനെയാണ് (24) എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സാദിഖിന്റെ നേതൃത്വത്തിൽ കലൂർ പൊറ്റക്കുഴിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കലുണ്ടായിരുന്ന 8500രൂപയും ഒരു മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുത്തു. യുവാവിനെതിരെ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. കണ്ണൻ, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിഹാബുദീൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദിലീപ് പരമേശ്വരൻ, സിവിൽ എക്സൈസ് ഓഫീസർ വി.എം.സെയ്ത്, വിമൽരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.