SignIn
Kerala Kaumudi Online
Tuesday, 09 June 2026 11.42 AM IST

'​അം​ബാ​നി​യു​മാ​യി​ ​സൗ​ഹൃ​ദം" ജോ​ലി​ത​ട്ടി​പ്പി​ൽ​ ​വൃ​ദ്ധ​ ​വീ​ണു!

joli

കൊ​ച്ചി​:​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​ൻ​ ​മു​കേ​ഷ് ​അം​ബാ​നി​യു​മാ​യും​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യും​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​ജോ​ലി​ത​ട്ടി​പ്പ് ​!​ ​പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ൽ​ ​സൂ​പ്ര​ണ്ടാ​ണെ​ന്ന വ്യാ​ജേ​ന​ ​ആ​ലു​വ​ ​സ്വ​ദേ​ശി​നി​യാ​യ​ 66​കാ​രി​യി​ൽ​ ​നി​ന്ന് 3.5​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​സ​തീ​ശ​ൻ​ ​എ​ന്ന​യാ​ൾ​ക്കെ​തി​രെ​ ​ആ​ലു​വ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.
2023​ലാ​യി​രു​ന്നു​ ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​ഇ​ള​യ​മ​ക​ന് ​ജോ​ലി​യി​ല്ലാ​ത്ത​തി​ൽ​ ​വി​ഷ​മി​ച്ചി​രു​ന്ന​ ​വൃ​ദ്ധ​ ​അ​യ​ൽ​വാ​സി​ ​മു​ഖേ​ന​യാ​ണ് ​സ​തീ​ശ​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​താ​ൻ​ ​ജ​യി​ൽ​ ​സൂ​പ്ര​ണ്ടാ​ണെ​ന്നും​ ​ഉ​ന്ന​ത​ ​സ്വാ​ധീ​ന​മു​ണ്ടെ​ന്നും​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​ഇ​യാ​ൾ,​ ​മ​ക​ന് ​ന​ല്ലൊ​രു​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു.​ ​ഇ​തി​നാ​യി​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.
നു​ള്ളി​പ്പെ​റു​ക്കി​ ​പ​ണം​ ​സ്വ​രൂ​പി​ച്ച​ ​വൃ​ദ്ധ,​​​ ​അ​ങ്ക​മാ​ലി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​വ​ച്ച് ​സ​തീ​ശ​ന് ​തു​ക​ ​കൈ​മാ​റി.​ ​ഉ​ട​ൻ​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വ് ​ല​ഭി​ക്കു​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.​ ​നി​ര​ന്ത​ര​മാ​യ​ ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ 1.5​ ​ല​ക്ഷം​ ​രൂ​പ​ ​ഇ​യാ​ൾ​ ​മ​ട​ക്കി​ ​ന​ൽ​കി.​ ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ബാ​ക്കി​ ​തു​ക​യ്ക്കാ​യി​ ​ന​ൽ​കി​യ​ ​ചെ​ക്ക് ​ബാ​ങ്കി​ൽ​ ​ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ​ ​മ​ട​ങ്ങി.
പി​ന്നീ​ട് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​സ​തീ​ശ​ൻ​ ​ജ​യി​ൽ​ ​സൂ​പ്ര​ണ്ട​ല്ലെ​ന്നും​ ​ത​ങ്ങ​ളെ​ ​ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​കു​ടും​ബം​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​
തു​ട​ർ​ന്ന് ​ഇ​വ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​സം​ഭ​വ​ത്തി​ൽ​ ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​ആ​ലു​വ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

 കൂടുന്നു, വഞ്ചനാകേസുകൾ

സംസ്ഥാനത്ത് വഞ്ചനാ കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ വരെ മാത്രം 2276 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 8000 മുതൽ 10000 വരെ വഞ്ചനാ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ഇതിൽ വലിയ വർദ്ധനവുണ്ടായി. 2020ൽ 8993 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം 11383 കേസുകളും 2024ൽ ഇതുവരെ 13449 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. വഞ്ചനാ കേസുകളിൽ ഉണ്ടാകുന്ന ഈ കുതിച്ചുചാട്ടം ഗൗരവകരമായ സാഹചര്യമാണ് വിരൽചൂണ്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY