കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യയ്‌ക്ക് ഗുരുതരപരിക്ക്

Monday 01 June 2026 9:41 PM IST

കോഴിക്കോട്: ഭർത്താവിന്റെ വെട്ടേറ്റ് അമ്പതുകാരിക്ക് ഗുരുതരപരിക്ക്. പുതുപ്പാടി അടിവാരം കമ്പിവേലിമ്മൽ സ്വദേശി ഖദീജയ്‌ക്കാണ് വെട്ടേറ്റത്. പാലക്കാട് സ്വദേശി ഇബ്രാഹിമിന് (55) പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിൽ നിന്നെടുത്ത കത്തികൊണ്ട് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു. വലതുചെവിക്ക് മുകളിലായി ഗുരുതരമായി പരിക്കേറ്റ ഖദീജയെ ഉടൻ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോവിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.