പിറന്നാൾ ദിനത്തിൽ ജമീന്ദറാകാൻ റഹ്മാൻ
എവർഗ്രീൻ സ്റ്റാർ റഹ്മാന് ഇന്ന് പിറന്നാൾ. റഹ്മാൻ നായകനാവുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് പുതുക്കോട്ടയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഇതുവരെ അവതരിപ്പിക്കാത്തതും വ്യത്യസ്തനിറഞ്ഞതുമായ ജമീന്ദാർ നായക കഥാപാത്രമായി വേഷമിടുന്നു. ചാമ്പ്യൻ ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ' വിഴാ ' എന്നചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധാനം. മലയാളത്തിൽ ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' എന്ന ചിത്രം നിർമ്മിച്ച കോമളാ ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള - ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് ഒരുക്കുന്ന നാലാമത്തെ സംരംഭമാണിത് . 1980 കളുടെ പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനുപമ കുമാർ, രമ്യ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിംഗ് ' അമരൻ ' ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പി .ആർ. ഒ - സി. കെ. അജയ് കുമാർ