30​ ​കോ​ടി​ ​ക​ട​ന്നു​, ബ്ളാസ്റ്റ്

Wednesday 03 June 2026 6:14 AM IST

18​ ​കോ​ടി​ ​ബ​ഡ്ജ​റ്റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ആ​ക്ഷ​ൻ​ ​കിം​ഗ് ​അ​ർ​ജു​ൻ​ ​ സർജ നാ​യ​ക​നാ​യ​ ​ആ​ക്ഷ​ൻ​ ​എ​ന്റ​ർ​ടെ​യ്ന​ർ​ ​ബ്ളാ​സ്റ്റ് ​ആ​ഗോ​ള​ ​ക​ള​ക്ഷ​ൻ​ 30​ ​കോ​ടി​യി​ലേ​ക്ക്.​ ​ഈ​ ​ആ​ഴ്ച​ ​ചി​ത്രം​ 50​ ​കോ​ടി​ ​ക്ള​ബി​ൽ​ ​ഇ​ടം​ ​പി​ടി​ക്കും.​ ​ജെ​ന്റി​ൽ​മാ​ൻ,​ ​മു​ത​ൽ​വ​ൻ,​ ​ജ​യ് ​ഹി​ന്ദ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​അ​ർ​ജു​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​സൂ​പ്പ​ർ​ ​ഹി​റ്റു​ക​ളാ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​അ​ർ​ജു​ൻ​ ​ചി​ത്രം​ 50​ ​കോ​ടി​ ​ക്ള​ബ് ​ക​യ​റു​ന്ന​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​സു​ബാ​ഷ്.​കെ.​ ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബ്ളാ​സ്റ്റ് ​ഈ​ ​ആ​ഴ്ച​ ​മു​ത​ൽ​ ​കൂ​ടു​ത​ൽ​ ​സ്ക്രീ​നു​ക​ളി​ലേക്കും ​കൂ​ടു​ത​ൽ​ ​ഷോ​ക​ളി​ലേ​ക്കും​ ​എ​ത്തും.​ ​ചി​ത്ര​ത്തി​ന്റെ​ ​ഒ.​ടി.​ടി​ ​അ​വ​കാ​ശം​ 12​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​വി​റ്റു​ ​പോ​യി.​അ​ഭി​രാ​മി,​ ​പ്രീ​തി​ ​മു​കു​ന്ദ​ൻ​ ​എ​ന്നി​വ​രാ​ണ് ​ബ്ലാ​സ്റ്റി​ലെ​ ​മ​റ്റ്പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​റി​ലീ​സ് ​ദി​വ​സം​ 5​ ​കോ​ടി​ 15​ ​ല​ക്ഷ​വും​ ​ര​ണ്ടാം​ ​ദി​വ​സം​ 5​ ​കോ​ടി​ 95​ ​ല​ക്ഷ​വും​ ​ആ​ഗോ​ള​ ​ഗ്രോ​സ് ​നേ​ടി​ ​തു​ട​ക്കം​മു​ത​ൽ​ ​ത​ന്നെ​ ​ബ്ലാ​സ്റ്റ് ​കു​തി​പ്പ് ​തു​ട​ർ​ന്നു.​ ​ഒ​ടു​വി​ൽ​ ​കി​ട്ടി​യ​ ​വി​വ​ര​മ​നു​സ​രി​ച്ച് ​ബു​ക്ക് ​മൈ​ ​ഷോ​യി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റു​പോ​കു​ന്ന​ ​ബ്ലാ​സ്‌​റ്റ്‌​ ​ഇ​ത​ര​ ​ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ​ ​മു​ന്നി​ലാ​ണ്.​എ.​ജി.​എ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​അ​ർ​ജു​ൻ​ ​ചി​ദം​ബ​രം,​ ​ദി​ലീ​പ​ൻ,​ ​ജോ​ൺ​ ​കൊ​ക്ക​ൻ,​ ​ര​മേ​ഷ് ​നാ​രാ​യ​ണ​ൻ,​ ​ബാ​ല​ ​ഹ​സ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​അ​തേ​സ​മ​യം സ​ർ​പ്രൈ​സ് ​ബ്ലോ​ക്ക് ​ബ​സ്റ്റ​റി​ലേ​ക്ക് ​കു​തി​ക്കു​ന്ന​ ​ ​ ​ബ്ലാ​സ്റ്റി​ന് ​ര​ണ്ടാം​ ​ഭാ​ഗം​ ​വ​രു​ന്നു.​ ​ഒ​രു​ ​പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്റെ​ ​സൂ​ച​ന​ ​ന​ല്കി​യാ​ണ് ​ത​ന്റെ​ ​ക​ന്നി​ച്ചി​ത്ര​മാ​യ​ ​ബ്ലാ​സ്റ്റ് ​സം​വി​ധാ​യ​ക​ൻ​ ​സു​ബാ​ഷ്.​കെ.​രാ​ജ് ​അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.​ ​അ​പ്ര​തീ​ക്ഷി​ത​ ​വി​ജ​യ​മാ​യ​തോ​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന് ​നി​മി​ത്ത​മാ​കു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​പ്രേ​ക്ഷ​ക​രും.