SignIn
Kerala Kaumudi Online
Friday, 02 October 2026 11.55 AM IST

ദു​രൂ​ഹത​യും​ ​പേ​ടി​യു​മാ​യി ധ്യാൻ സീ​ക്ര​ട്ട് ​ഓ​ഫ് ​ക​ലിംഗ ടീ​സർ

sss

സീക്രട്ട് ഓഫ് കലിംഗ ടീസർ

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, റിയാസ് ഖാൻ എന്നിവരോടൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷത്തിൽ എത്തുന്ന "സീക്രട്ട് ഓഫ് കലിംഗ"യുടെ ടീസർ റിലീസ് ചെയ്തു. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ പ്പെടുന്ന ചിത്രം നവാഗതനായ സനീഷ് ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നു. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടത്തെ കാട്ടിൽ ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണിക്കൃഷ്ണനും ചേർന്നാണ് തിരക്കഥ . ഛായാഗ്രഹണം ആശ്രിത് സന്തോഷ് . എഡിറ്റിംഗ്: അശ്വന്ത് രവീന്ദ്രൻ, സംഗീതം & ബി.ജി.എം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: പി.ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY