ബോളിവുഡ് കിംഗ്

Sunday 24 May 2026 12:25 AM IST

അ​ഞ്ച് ​ വ​ർ​ഷ​ത്തി​നി​ടെ​ ​ആ​റ് ​സി​നി​മ​ക​ൾ.​ഇ​ന്ത്യ​ൻ​ ​ബോ​ക്സ് ​ഒാ​ഫീ​സി​ലെ​ ​സ​ക​ല​ ​റെ​ക്കാ​ഡു​ക​ളും​ ​ത​ക​ർ​ത്തെ​റി​ഞ്ഞ​ ​ര​ൺ​വീ​ർ​ ​സിം​ഗി​ന് ​ഇ​പ്പോ​ൾ​ ​'ബോ​ളി​വു​ഡ് ​കിം​ഗ്' എ​ന്ന​ ​വി​ളി​പ്പേ​ര്. 40​ ​-ാം ​വ​യ​സി​ ൽ​ 3000 ​കോ​ടി​ ​രൂ​പ​യു​ടെ​ ​ആ​ഗോ​ള​ ​ഗ്രോ​സ് ​ക​ള​ക്ഷ​നാ​ണ് 'ധുരന്ദ‌ർ' ഫ്രാ​ഞ്ചൈ​സി​ ​ ​സമ്മാനിച്ചത്.​ ​ 2023​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്ന് ​വ​മ്പ​ൻ​ ​ഹി​റ്റു​ക​ൾ​ ​സ​മ്മാ​നി​ച്ച​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യി​രു​ന്നു.​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​എ​ത്തി​യ​ ​'ധു​ര​ന്ദ​ർ​ "​ഫ്രാ​ഞ്ചൈ​സി​ ​ര​ൺ​വീ​റി​നെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​ർ​ത്തി​ .​ഇ​നി​ ​ര​ൺ​വീ​റി​ന്റെ​ ​കാ​ലം​ ​എ​ന്ന് ​ഇ​ന്ത്യ​ൻ​ ​സി​നി​മാ​ലോ​കം​ ​വി​ശേ​ഷി​പ്പി​ക്കു​ന്നു.

വെ​റും​ 300​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ധു​ര​ന്ദ​ർ​ ​സി​നി​മ​യു​ടെ​ ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളും​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​ചെ​ല​വാ​യ​ത്.​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​അ​ഭി​മാ​ന​ ​തി​ള​ക്ക​ത്തി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ഡാ​ർ​ക്ക് ​ഫ്ലാ​ഷ് ​ബാ​ക്കി​ൽ​ ​കൂ​ടി​ ​ര​ൺ​വീ​ർ​ ​ക​ട​ന്നു​ ​പോ​യി. പ​ല​ ​ഓ​ഡി​ഷ​നു​ക​ളും​ ​നി​ര​സി​ക്ക​പ്പെ​ട്ടു.​ ​ര​ൺ​വീ​ർ​സിം​ഗി​നെ​ ​നാ​യ​ക​നാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച ​പ​ല​ ​സം​വി​ധാ​യ​ക​രും​ ​പി​ൻ​മാ​റി.​ ​ര​ൺ​വീ​റി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​സി​നി​മ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യാ​ലേ​ ​താ​ൻ​ ​വി​ശ്വ​സി​ക്കൂ​ ​എ​ന്ന് ​അ​ച്ഛ​ൻ​ ​ജ​ഗ്ജി​ത് ​സിം​ഗ് ​ഭ​വ്‌​നാ​നി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​സ്ഥി​ര​മാ​യി​ ​ട്രോ​ൾ​ ​ചെ​യ്തു.​ ​ഫാ​ഷ​ൻ​ ​ചോ​യ്സു​ക​ളു​ടെ​ ​പേ​രി​ൽ​ ​ 'ജോ​ക്ക​ർ​' എ​ന്ന​ ​പേ​ര് ​ല​ഭി​ച്ചു.​ ​സി​നി​മ​യു​ടെ​ ​ത​ക​ർ​ച്ച​യു​ടെ​ ​പേ​രി​ലും​ ​പ​രി​ഹ​സി​ക്ക​പ്പെ​ട്ടു.

​​ഓൺ ​ ​സ്ക്രീ​നി​ലും​ ​ഓ​ഫ് ​സ്ക്രീ​നി​ലും​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ത​ല​മു​ടി​യു​ടെ​ ​പേ​രി​ൽ​ ​പോ​ലും​ ​അ​പ​ഹാ​സ്യ​നാ​യി.​എ​ല്ലാ​ത്തി​നും​ ​മ​റു​പ​ടി​ ​ഏ​ക​ദേ​ശം​ ​നാ​ലു​ ​മ​ണി​ക്കൂ​ർ​ ​നേ​രം​ ​കൊ​ണ്ട് ​ര​ൺ​വീ​ർ​ ​സിം​ഗ് ​ന​ൽ​കി.​'ധു​ര​ന്ദ​ർ​ ​"കാ​ണാ​ൻ​ ​ടി​ക്ക​റ്രെ​ടു​ത്ത​വ​ർ​ ​ക്ക് ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ക​ണ്ണെ​ടു​ക്കാ​ൻ​ ​തോ​ന്നി​യ​തേ​യി​ല്ല.​ര​ൺ​വീ​ർ​ സിംഗ് ​മ​റ്റൊ​രു​ ​ത​ല​ത്തി​ലേ​ക്ക് ​പോ​യി.​പു​തി​യ​ ​ഒ​രു​ ​സി​നി​മാ​റ്റി​ക് ​അ​നു​ഭ​വം​ ​ത​ന്നെ​ ​ സ​മ്മാ​നി​ച്ചു.​ ​ബി​ ​ടൗ​ണി​ൽ​ ​സ​ക​ല​ ​റെ​ക്കാ​ഡു​ക​ളും​ ​അ​ത് ​ത​ക​ർ​ത്തെ​റി​യും​ ​എ​ന്ന് ​ര​ൺ​വീ​ർ​ ​ഒ​രി​ക്ക​ലും​ ​ക​രു​തി​യ​തേ​യി​ല്ല.​ത​ന്റെ​ ​എ​ല്ലാ​ ​ചീ​ത്ത​പ്പേ​രും​ '​ധു​ര​ന്ദ​ർ​" ​നീ​ക്കി​യ​തി​ല​ല്ല​ ​ ​സ​ന്തോ​ഷം,​ അ​ച്ഛ​ൻ​ ​ജ​ഗ്ജി​ത് ​സിം​ഗ് ​ഭ​വ്‌​നാ​നി​യു​ടെ​ ​നി​റ​ഞ്ഞ​ ​ചി​രി​ ​കാ​ണാ​ൻ​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​നി​ക്ക് ​ന​ല്ല​ ​ക​ഠി​നാ​ധ്വാ​നം​ ​വേ​ണ്ടി​ ​വ​ന്നു​വെ​ന്ന് ​ര​ൺ​വീ​ർ.​ ​ത​ന്റെ​ ​ഇ​ഷ്ട​ത്തി​നൊ​പ്പം​ ​നി​ന്ന​ ​അ​ച്ഛ​നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ന്ന് ​കാ​ണു​ന്ന​ ​ര​ൺ​വീ​ർ​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല​.​

'ധു​ര​ന്ദ​ർ​" ​ഫ്രാ​ഞ്ചൈ​സി​ ​ക​ണ്ട​വ​ർ​ ​അ​മ്പ​രി​പ്പി​ക്കു​ന്ന​ ​ആ​ ​ജീ​വി​തം​ ​ക​ണ്ട​താ​ണ്.​ ​ഹം​സ​ ​അ​ലി​യും​ ​ജ​സ് ​കി​രി​ത്തു​മാ​യി​ ​ര​ൺ​വീ​ർ​ ​ജീ​വി​ച്ചു.​ ​ആ​ദി​ത്യ​ ​ധ​റി​നൊ​പ്പം​ ​മ​റ്റൊ​രു​ ​സം​വി​ധാ​യ​ക​ന്റെ​ ​ക​ര​സ്പ​ർ​ശം​ ​കൂ​ടി​ ​ക​ണ്ട​വ​രു​ണ്ട്.​സ​ഹ​സം​വി​ധാ​യ​ക​നാ​യി​ ​ജോ​ലി​ ​ചെ​യ്ത​ ​ര​ൺ​വീ​റി​നെ​ ​പ​ര​സ്യ​ ​ചി​ത്ര​ ​ലോ​കം​ ​മ​റ​ന്നി​ട്ടി​ല്ല.​ഏ​റെ​ക്കാ​ല​മാ​യി​ ​മ​ഹാ​വി​ജ​യ​ങ്ങ​ൾ​ ​അ​ന്യ​മാ​യ​ ​ബോ​ളി​വു​ഡി​ൽ​ ​ര​ൺ​വീ​ർ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ത​രംഗത്തിന്റെ അലയൊലികൾ തുടരുന്നു. ജൂ​ലി​യറ്റ് ​ദീ​പിക ആ​റ് ​വ​ർ​ഷ​ത്തെ​ ​പ്ര​ണ​യ​ത്തി​ന് ​ശേ​ഷം​ ​ദീ​പി​ക​ ​പ​ദു​കോ​ൺ​ ​പ്രി​യ​ ​പാ​തി​യാ​യി​ ​എ​ത്തു​ന്ന​തോ​ടെ​ ​ര​ൺ​വീ​റി​ന്റെ​ ​ജീ​വി​തം​ ​മാ​റി​ ​എ​ന്ന് ​ക​രു​തു​ന്ന​വ​രു​ണ്ട്.​ദീ​പിക​യോ​ടൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​'ഗോ​ലി​യോം​ ​കി​ ​രാ​സ​ലീ​ല​ ​രാം - ​ലീ​ല​" ​അ​ക്ക​ലാ​ത്ത് 200​ ​കോ​ടി​ ​ക്ള​ബി​ൽ​ ​ക​യ​റി​യ​പ്പോ​ൾ​ ​താ​ര​മൂ​ല്യം​ ​ഉ​യ​ർ​ന്നു.​ ​വ്യ​ത്യ​സ്ത​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​സ​രം​ ​തേ​ടി​ ​എ​ത്തി.​ ​കൊവി​ഡി​ന് ​ശേ​ഷം​ ​ഏ​താ​നും​ ​പ​രാ​ജ​യ​ങ്ങ​ൾ.​ ​എ​ന്നാ​ൽ​ ​ആ​ ​സി​നി​മ​യി​ലും​ ​ര​ൺ​വീ​ർ​ ​തി​ള​ങ്ങി.​ ​ഒ​രു​കാ​ല​ത്ത് ​ദീ​പി​ക​യു​ടെ​ ​ഭ​ർ​ത്താ​വ് ​എ​ന്ന​ ​വി​ലാ​സം​ ​ആ​യി​രു​ന്നു.​ ​ര​ൺ​വീ​റി​ലൂ​ടെ​ ​ദീ​പി​ക​ ​ഇ​പ്പോ​ൾ​ ​അ​റി​യ​പ്പെ​ടു​ന്നു.​ധു​ര​ന്ദ​ർ​ ​ആ​ദ്യം ​ ​ക​ണ്ട​ ​കാ​ഴ്ച​ക്കാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​ദീ​പി​ക​ ​ഒ​രു​ ​അ​ഭി​പ്രാ​യം​ ​പോ​ലും​ ​പ​റ​ഞ്ഞി​ല്ല.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ടാ​ഗ് ​ചെ​യ്തി​ല്ല.​ ​അ​താ​ണ് ​ദീ​പി​ക.

വി​വാ​ദ​ങ്ങ​ളും​ ​ട്രോ​ളു​ക​ളും​ ​പ​രാ​ജ​യ​ങ്ങ​ളും​ ​വ​ന്ന​പ്പോ​ഴും,​ ​ഓ​രോ​ ​ത​വ​ണ​യും​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​യി​ ​തി​രി​കെ​ ​വ​ന്ന​ ​ര​ൺ​വീ​റി​ന്റെ​ ​പി​ന്നി​ൽ​ ​ദീ​പി​ക​യു​ടെ​ ​പി​ന്തു​ണ​ ​വ​ലി​യ​ ​ഘ​ട​ക​മാ​യി​രു​ന്നു.​ക​രി​യ​റി​ൽ​ ​മാ​ത്ര​മ​ല്ല,​​​ ​ജീ​വി​ത​ത്തി​ലും​ ​പു​തി​യ​ ​തു​ട​ക്ക​ത്തി​ലാ​ണ് ​ര​ൺ​വീ​റും​ ​ദീ​പി​ക​യും.​ ​ഇ​രു​വ​രും​ ​വീ​ണ്ടും​ ​അ​ച്ഛ​ന​മ്മ​മാ​രാ​കാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​ദു​വ​ ​എ​ന്ന​ ​മ​ക​ളു​ടെ​ ​ഗേ​ൾ​ ​ഡാ​ഡ് ​എ​ന്ന​ ​വി​ലാ​സം​ ​ആ​സ്വ​ദി​ച്ച് ​തീ​ർ​ന്നി​ല്ല​ ​ര​ൺ​വീ​റി​ന്. കൈ​കോ​ർ​ക്കു​ന്നു​ ​വീ​ണ്ടും ആ​ദി​ത്യ​ ​ധ​റും​ ​ര​ൺ​വീ​റും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ഇ​ത് ​'ധു​ര​ന്ദ​ർ​ 3​ "​ആ​യി​രി​ക്കു​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ശ​ക്തം.​ ​സ്പോ​ർ​ട്സ് ​സി​നി​മ​ ​ആ​ണെ​ന്നും​ ​വാ​ർ​ത്ത​ക​ൾ.​ ​ആ​ദി​ത്യ​ ​ധ​റി​ന്റെ​ ​അ​ടു​ത്ത​ ​സി​നി​മ​യി​ലും​ ​ര​ൺ​വീ​ർ​ ​സിം​ഗ് ​ത​ന്നെ​ ​നാ​യ​ക​ൻ​ ​എ​ന്ന് ​ബോ​ളി​വു​ഡ് ​ഉ​റ​പ്പി​ക്കു​ന്നു.​ ‘​ധു​ര​ന്ദ​ർ​’​ ​ഫ്രാ​ഞ്ചൈ​സി​യി​ലൂ​ടെ​ ​വ​ലി​യ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ച​ ​ഈ​ ​കൂ​ട്ടു​കെ​ട്ട് ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​മ്പോ​ൾ​ ​ഇ​ന്ത്യ​ൻ​ ​ബോ​ക്സ് ​ഒാ​ഫീ​സ് ​വീ​ണ്ടും​ ​റെ​ക്കോ​ർ​ഡു​ക​ൾ​ ​ഭേ​ദി​ക്കും​ ​എ​ന്ന് ​ഉ​റ​പ്പി​ക്കാം.​ ​വ​രു​ന്ന​ത് ​ര​ൺ​വീ​റും​ ​ആ​ദി​ത്യ​ ​ധ​റും​ ​ഒ​രു​മി​ച്ചാ​ണ്.​ ​ഈ​ ​വ​ര​വി​നെ ഉറ്റു​നോ​ക്കു​ക​യാ​ണ് ​ഫി​ൻ​ല​ൻ​ഡ് ​പ്ര​സി​ഡ​ന്റ് ​അ​ല​ക്സാ​ണ്ട​‌​ർ​ ​സ്റ്റ​ബ്.​ ​'ധു​ര​ന്ദ​ർ​ "​ക​ണ്ട​തു​ ​മു​ത​ൽ​ ​ക​ടു​ത്ത​ ​ര​ൺ​വീ​ർ​ ​ആ​രാ​ധ​കനായി. ​ ​ കനേഡിയൻ ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​മാ​ർ​ക് ​കാ​ർ​നിയെ​ ര​ൺ​വീ​ർ​ ​ആ​രാ​ധ​ക​നാ​ക്കിയത് മറ്റാരുമല്ല,​ സ്റ്റബ് തന്നെ.