ഉത്സവങ്ങളിൽ നാട്ടിലെ താരം; മലയാളികളുടെ പ്രിയപ്പെട്ട പലഹാരം ഉണ്ടാക്കുന്നതെങ്ങനെയെന്നോ

Wednesday 29 April 2026 11:54 AM IST

പൊരിയുണ്ട ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. ഉത്സവങ്ങളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമായ പൊരിയുണ്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ? വളരെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പൊരിയുണ്ട തയ്യാറാക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. 'ഹെച്ച്‌കേ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

ശർക്കര ഉരുക്കിയതിനുശേഷം അതിലേയ്ക്ക് പൊരി ചേർത്തിളക്കുന്നു. ഇത് ഒരു ഉപകരണത്തിലേയ്ക്ക് മാറ്റി ഉണ്ടയുടെ രൂപത്തിലാക്കുന്നു. തുടർന്ന് കവറിലേയ്ക്ക് മാറ്റുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്ക് രസകരമായ കമന്റുകളും വരുന്നുണ്ട്. 'ഇതിന്റെ പിന്നിൽ ഒരുപാടുപേരുടെ കഷ്ടപ്പാടും വിയർപ്പും ഉണ്ടായിരുന്നോ', 'തിന്നത് കൂടെ തുപ്പി കളഞ്ഞു', 'നീ കണ്ടത് കണ്ടു എന്തിനാടാ ഞങ്ങളേം കൂടി കാണിച്ചേ' തുടങ്ങിയ കമന്റുകളാണ് ഏറെയും.