ലിംഗ സമത്വ സർവേ റിപ്പോർട്ട് പ്രകാശനം

Wednesday 20 May 2026 7:22 AM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് സ്കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലിംഗ സമത്വ സർവ്വേ റിപ്പോർട്ടിന്റെ പ്രകാശനം നടന്നു. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാറിന് റിപ്പോർട്ട് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

പൊലീസ് മേധാവിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ജില്ലാ അഡീഷണൽ എസ്.പി ജിൽസൺ മാത്യു, എ.ഡി.എൻ.ഒ, അസ്ലം എം. എസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.മുരളി മെമ്പർമാരായ എം.കെ.സജി, പി.മുരളി, സജിത ബൈജു, പി.ടി.എ പ്രസിഡന്റ് എം.ടി.ഗിരിപ്രസാദ്,​ സ്കൂൾ ഹെഡ് മിസ്ട്രസ് ഇൻ ചാർജ് നിഷ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ടി.സി, സി.പി.ഒ റെനീഷ് എം.എസ്, എ.സി.പി ഒ രജനി.പി, എസ്.പി.സി കേഡറ്റുകളായ ശ്രേയശർമ, പ്രണവ് പി.എസ് എന്നിവർ പങ്കെടുത്തു.