പ്രവേശനോത്സവം ഇഗ്നൈറ്റ് 2026

Wednesday 03 June 2026 11:52 PM IST

അമ്പലപ്പുഴ : നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്‌കൂളിലെ പ്രവേശനോത്സവം ഇഗ്നൈറ്റ് 2026 ജില്ലാ പൊലീസ് മേധാവി എം. പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു .ഇജാബ മഹൽ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ അധ്യക്ഷനായി . അമ്പലപ്പുഴ പൊലീസ് ഇൻസ്പക്ടർ പ്രതീഷ്‌കുമാർ മുഖ്യാതിഥിയായി. എസ്. എസ് എൽ .സി ക്കും മറ്റു മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു . പുതിയതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ ഷെരീഫ് മൂത്തേടം , മജീദ് തോട്ടുവ , നവാസ് പരുവയിൽ, ഷംസുദ്ദീൻ വി. എസ്സ് , അൻസിൽ , അബ്ദുൾ കരീം , ഡോ. അബ്ദുൾ സലാം, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷൈനി കവിരാജ് , വിദ്യാർത്ഥി പ്രതിനിധി ഇഷാൽ ഫാത്തിമ , സ്റ്റാഫ് സെക്രട്ടറി ജഫീന ഫൈസൽ എന്നിവർ പ്രസംഗിച്ചു.