വീരേന്ദ്രകുമാർ അനുസ്മരണം
Thursday 04 June 2026 12:08 AM IST
അമ്പലപ്പുഴ: ആർ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം.പു. വീരേന്ദ്രകുമാർ അനുസ്മരണം ദേശീയ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ അദ്ധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തി. ജി.ശശിധരപ്പണിക്കർ, മോഹൻ സി.അറവന്തറ, അനിരാജ് ആർ.മുട്ടം , പി.ജെ.കുര്യൻ, ആർ.പ്രസന്നൻ, സാദിഖ് ഉലഹൻ, ഹാപ്പി പി.അബു, സലിം മുരിക്കുംമൂട്, ദിനു സി.നാഥ്, ജോസഫ് അറയ്ക്കൽ, കെ.ജെ.ജെയിംസ്, അഡ്വ.സെയ്ത് മുഹമ്മദ് സാലിഹ്, ജമാൽ പള്ളാത്തുരുത്തി, ഷാനവാസ് കണ്ണങ്കര, ജോൺസൺ എം.പോൾ, പ്രസന്നൻ പള്ളിപ്പുറം, ഉഷാകുമാരി അറവന്തറ, മനാഫ് മണ്ണാശ്ശേരി, വിജയൻ തകഴി, വി.എൻ.ഹരിദാസ്, ആശ സാദിഖ്, രാജീവ് ഹരിപ്പാട് എന്നിവർ പ്രസംഗിച്ചു.