സരസ്വതി വിദ്യാനികേതന് മികച്ചവിജയം
Tuesday 19 May 2026 1:23 AM IST
കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂൾ മികച്ച വിജയംനേടി. സയൻസ് ഗ്രൂപ്പിൽ മാനസി മഹേഷും ദേവ്നായരും 96.6% മാർക്കോടെ ഒന്നാമതെത്തി . കൊമേഴ്‌സ് ഗ്രൂപ്പിൽ നന്ദിത മോഹൻദാസ് നായർ 94.6% മാർക്കും ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ സപം യൈഖോമ്പി ദേവി 93.4% മാർക്കുംനേടി ഒന്നാംസ്ഥാനം നേടി. 11 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ1 നേടി.