SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.33 AM IST

മന്ത്രിസഭയിൽ സമുദായത്തെ ഒതുക്കി: ഈഴവ മുന്നേറ്റ സമിതി

ആലപ്പുഴ: ഈഴവ സമുദായത്തെ ഒതുക്കി കോൺഗ്രസ് നേതൃത്വത്തിന്റെ കടിഞ്ഞാൺ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാമെന്ന ചില തത്പ്പരകക്ഷികളുടെ വ്യാമോഹം സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി അഭപ്രായപ്പെട്ടു. 2016ൽ കെ.ബാബുവിന് മാത്രം മന്ത്രിസ്ഥാനം നൽകി ഒതുക്കിയത് പോലെ ഇപ്രാവശ്യം 9 പേർ ജയിച്ചിട്ടും വെറും മൂന്ന് മന്ത്രിമാരെ മാത്രം നൽകി ഈഴവരെ ഒതുക്കി.നായർ, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വാരിക്കോരി മന്ത്രി സ്ഥാനങ്ങൾ നൽകി.ഈഴവർക്ക് ചുരുങ്ങിയത് 30 സീറ്റെങ്കിലും നൽകേണ്ടതിന് പകരം വെറും 17 സീറ്റ് മാത്രമാണ് നൽകിയത്. ആർ.ശങ്കർ, കെ.കെ.വിശ്വനാഥൻ, വക്കം പുരഷോത്തമൻ, സി.വി.പദ്മരാജൻ , വയലാർ രവി തുടങ്ങിയ തലയെടുപ്പുള്ള ഈഴവ നേതാക്കൾ നയിച്ച കോൺഗ്രസ് പ്രസ്ഥാനം ഇന്ന് ചില തൽപരകക്ഷികളുടെ കൈയിൽ അകപ്പെട്ടിരി യ്ക്കുകയാണ്. ഈഴവ സമുദായത്തിന് അഞ്ച് മന്ത്രിമാർ വേണമെന്ന ആവശ്യം ഉന്നയിച്ച് ഈഴവർ ഒപ്പിട്ട ഭീമ ഹർജി രാഹുൽ ഗാന്ധിക്ക് നൽകുമെന്നും ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL