21ന് കുടിവെള്ള വിതരണം മുടങ്ങും
Wednesday 20 May 2026 12:56 AM IST
വൈപ്പിൻ: വൈപ്പിൻ പറവൂർ മേഖലയിൽ 21ന് കുടിവെള്ള വിതരണം മുടങ്ങും. ചൊവ്വര ജലശുദ്ധീകരണശാലയിൽ നിന്ന് പറവൂർ പമ്പ് ഹൗസിലേക്ക് ശുദ്ധജലം എത്തിക്കുന്ന വലിയ പമ്പിംഗ് ലൈനിൽ പുറയാർ റെയിൽവേ ക്രോസിൽ ഫ്‌ളൈ ഓവർ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ പുന:ക്രമീകരണം നടത്തുന്നതിന്റെ ഭാഗമായി പ്രവർത്തികൾ നടക്കുന്നതിനാലാണ് വിതരണം മുടങ്ങുന്നതെന്ന് വാട്ടർ അതോറിട്ടി അസി. എൻജിനീയർ അറിയിച്ചു. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം,ഞാറക്കൽ, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര പഞ്ചായത്തുകളിലും പറവൂർ മുനിസിപ്പാലിറ്റിയിലും ആണ് കുടിവെള്ളം മുടങ്ങുന്നത്. ഈ മേഖലയിലെ വാലറ്റപ്രദേശങ്ങളിൽ ജലവിതരണം പൂർവ്വസ്ഥിതിയിൽ ആകുന്നതിന് താമസം നേരിടുമെന്നും അറിയിപ്പിൽ പറയുന്നു.