ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്

Tuesday 19 May 2026 7:12 PM IST

ആലുവ: തിരുവനന്തപുരം - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകൾക്ക് (12081/12082) 22 മുതൽ ആലുവ റെയിൽവേ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങി. തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിൻ രാവിലെ 8.48ന് ആലുവയിൽ എത്തി 8.50ന് പുറപ്പെടും. കണ്ണൂരിലേക്കുള്ള ട്രെയിൻ രാത്രി 7.19ന് എത്തി 7.21ന് പുറപ്പെടും. ബി.ജെ.പി ജില്ലാ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതായി രണ്ടാഴ്ച മുമ്പേ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബി.ജെ.പി പ്രവർത്തകർ മധുരപലഹാര വിതരണവും നടത്തി.