ടി.എം. അബ്രഹാമിന് വി.ടി പുരസ്കാരം
Tuesday 19 May 2026 7:15 PM IST
കളമശേരി: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ (ഇപ്റ്റ) വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരത്തിന് നാടക സംവിധായകനും നാടകകൃത്തും നാടക പരിശീലകനും വിവർത്തകനുമായ ടി.എം. അബ്രഹാം അർഹനായി. 25ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ഇപ്റ്റ വാർഷികാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള നാടകാവതരണങ്ങളിലൂടെ ശ്രദ്ധേയനാണ് ടി.എം. അബ്രഹാം. സാധാരണ മനുഷ്യരുടെ ജീവിതം ശ്രദ്ധേയമായ വിധം ആവിഷ്കരിച്ചിട്ടുണ്ട്. ലോക നാടക വേദിയിലെ ചലനങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിലും മുൻനിന്ന് പ്രവർത്തിക്കുന്നു. സംഗീതനാടക അക്കാഡമി മുൻ വൈസ് ചെയർമാനാണ്. ഫാക്ട് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസി. മാനേജരായിരുന്നു.