അനുസ്മരണം നടത്തി

Thursday 28 May 2026 11:26 PM IST

തൊമ്മൻകുത്ത്: മുൻ കോൺഗ്രസ് നേതാവും, കോൺഗ്രസ് കരിമണ്ണൂർ മണ്ഡലം പ്രസിഡന്റ്, തൊമ്മൻകുത്ത് ക്ഷീരോദ്പാദക സംഘം പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന അഡ്വ.സാബു എബ്രഹാം അനുസ്മരണം നടത്തി. തൊമ്മൻകുത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏഴാമത് അനുസ്മരണ യോഗവും പുഷ്പാർച്ചനയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ അബു എബ്രഹാം, ജോൺ ജോസഫ്, നേതാക്കളായ കുര്യാക്കോസ് പൗലോസ്, ജോസഫ് തോമസ്, ടി.വി ജോസഫ്, ജോഷി പി. എം, അബ്ബാസ് റാവുത്തർ, ബാബു പോൾ, ലീലാമ്മ ജോസ്,സലിം,തോമസ്, സോമൻ കെ.കെ എന്നിവർ നേതൃത്വം നൽകി.