
മാവേലിക്കര:രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി സാധാരണക്കാരായ ജനവിഭാഗത്തിനുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെ തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേത്വത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രാമചന്ദ്രകുറുപ്പ് അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം അഡ്വ.കുഞ്ഞുമോൾ രാജു, ഡി.സി.സി അംഗങ്ങളായ കുറത്തികാട് രാജൻ, വേണു പഞ്ചവടി, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമല,യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജി.അജയകുറുപ്പ്, രാജു പുളിന്തറ,ടി.കൃഷ്ണ കുമാരി,ശാന്തി തോമസ്, മഹാദേവൻ നായർ, എ.കെ.സോമൻ, ജോയി തറയിൽ, റോയി വർഗീസ്, കുഞ്ഞുകുട്ടി, സുകുമാരൻ, ഉണ്ണിക്കൃഷ്ണപിള്ള, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |