SignIn
Kerala Kaumudi Online
Friday, 29 May 2026 3.11 AM IST

ഇ.ഡി റെയ്ഡിൽ വ്യാപക പ്രതിഷേധം

ggh

ഹരിപ്പാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇ.ഡി.നടത്തിയ അന്യായ റെയ്ഡിൽ പ്രതിഷേധിച്ച് ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക പ്രതിഷേധം നടത്തി സി.പി.എം. ഏരിയാ ലോക്കൽ കേന്ദ്രങ്ങളിലും നൂറുകണക്കിന് ബ്രാഞ്ച് പ്രദേശങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയും യോഗവും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റിയംഗം ടി.കെ.ദേവകുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം ശ്രീകുമാർ ഉണ്ണിത്താൻ, ഏരിയാ സെക്രട്ടറി സി.പ്രസാദ്, എസ്.കൃഷ്ണകുമാർ, എസ്.സുരേഷ്, എം.എം.അനസ് അലി, സി.രത്നകുമാർ, പി.എം.ചന്ദ്രൻ, അനസ് നസീം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL