ഇൻഫാം മലബാർ മേഖല യോഗം

Friday 22 May 2026 12:16 AM IST
ഇൻഫാം മലബാർ മേഖല യോഗം ഫാദർ ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു.

പയ്യാവൂർ: ഇൻഫാം മലബാർ മേഖലയുടെ നേതൃത്വത്തിൽ മേഖല ഭാരവാഹികളുടെ യോഗം തലശ്ശേരി മാതാ സെന്ററിൽ സംഘടിപ്പിച്ചു. മലബാർ മേഖലയിലെ വിവിധ രൂപതകളിൽ നിന്നുള്ള കാർഷിക ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. തലശ്ശേരി കാർഷിക ജില്ലാ ഡയറക്ടർ ഫാദർ ബിബിൻ വരമ്പകത്ത് ആമുഖ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ഫാദർ ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു. ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാദർ ജോസഫ് പെണ്ണാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റർ ഫാദർ ജോസഫ് മോനിപ്പള്ളി, മുൻ ദേശീയ ചെയർമാൻ ഫാദർ ജോസഫ് ഒറ്റപ്ലാക്കൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌കറിയ നെല്ലംകുഴി, സംസ്ഥാന ട്രഷറർ സണ്ണി മുണ്ടക്കാട്ട്, ജോയ് തെങ്ങുംകുടി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് വിഷയാവതരണം നടത്തി.