സൗജന്യ നേത്രപരിശോധന ക്യാമ്പ്
Thursday 04 June 2026 12:14 AM IST
മട്ടന്നൂർ: ഡോ. ഭട്ട്സ് നേത്രജ്യോതി കണ്ണാശുപത്രി, മട്ടന്നൂരും സീനിയർ ചേംബർ ഇന്റർനാഷണൽ മട്ടന്നൂർ ലീജിയനും സംയുക്തമായി ഓട്ടോ തൊഴിലാളികൾക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ഡോ. അരവിന്ദ് ഭട്ട് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ. ശ്രീജേഷ്, സീനിയർ ചേംബർ പ്രസിഡന്റ് വി.എം മഹേഷ്, ഡോ. അർജുൻ, പ്രവീൺ ദേവസ്യ, എം. വിനോദ് കുമാർ, ഡോ. അലീസ്, സുനിൽകുമാർ, സി. സാജു എന്നിവർ സംബന്ധിച്ചു. ഡോ. അരവിന്ദ് ഭട്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിൽ പങ്കെടുക്കുന്നവരെ പരിശോധിക്കുക. ജൂൺ 3 മുതൽ 10 വരെയാണ് ക്യാമ്പ് നടക്കുന്നത്. നേത്രപരിശോധന ക്യാമ്പ് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ശ്രീനാഥ് ഉദ്ഘാടനം ചെയ്യുന്നു