അക്ഷരപ്പുര ഗ്രന്ഥശാലയിൽ വായനക്കളരി ക്യാമ്പ്

Wednesday 20 May 2026 12:11 AM IST

ക്ലാപ്പന : ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ വായനക്കളരി- കുട്ടിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനക്കളരിയുടെ ഭാഗമായി ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും നേതൃത്വത്തിലാണ് വായനക്കളരി- കുട്ടിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചത്. ബാല സാഹിത്യകാരൻ മനോജ് അഴീക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.'നവലോക വായനയും യുവതയും' എന്ന വിഷയത്തിൽ റേഡിയോ ജോക്കി നിയാസ് ക്ലാസെടുത്തു. 'വാർത്തയെഴുത്തിന്റെ കാണാപ്പുറങ്ങൾ' മാദ്ധ്യമ പ്രവർത്തകൻ സജി ഓച്ചിറ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഡി.അജി അദ്ധ്യക്ഷനായി. 'വരയും കുട്ട്യോളും 'എസ്.സി.ആർ.ടി പാഠപുസ്തക നിർമ്മാണ സമിതി അംഗം ആർ.ഹരികൃഷ്ണൻ പരിശീലിപ്പിച്ചു. പുസ്തക വായന-ആസ്വാദനക്കുറിപ്പ് ജിസ്മി റഹ്മാൻ.ബി, അവന്തിക സുമൽ, റിയ ഫാത്തിമ എന്നിവർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആതിര സനൽ അദ്ധ്യക്ഷത വഹിച്ചു. 'നമ്മുടെ ഭരണഘടന' അഡ്വ: ജെസൽന ജലീൽ പ്രഭാഷണം നടത്തി. ഭരണഘടനയുടെ ആമുഖ വായനഗ്രന്ഥശാല യുവജനവേദി സെക്രട്ടറി ദിവിൻദാസ് എച്ച് നിർവ്വഹിച്ചു. കലാസന്ധ്യയിൽ വി.ദിവാലക്ഷ്മി , നൈനിക.എ.ജി തുടങ്ങിയവർ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ എൽ.കെ. ദാസൻ,സീമ സജീവ്,ഡി ദേവകിരൺ, എസ്.വിജയമ്മ,ബിന്ദു ധർമ്മദാസ്, എൽ.പവിത്രൻ , എസ് വിനിത,അംബിക ഹരി, എൽ നവശാന്ത്, പൂജമുരളി തുടങ്ങിയവർ പങ്കെടുത്തു.