വേളമാനൂർ ഗാന്ധിഭവനിൽ ഭഗവത്ഗീത പഠന ക്ലാസ്

Wednesday 20 May 2026 12:13 AM IST
ഫോട്ടോ : വേളമാനൂർ ഗാന്ധിഭവനിൽ ആരംഭിച്ച ഭഗവത്ഗീത പഠന ക്ലാസ്സ് ഡോ.ബി.സുധാകരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഇസ്ക്കോണി​ന്റെ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്) ഭഗവദ്ഗീതപഠന ക്ലാസ് ആരംഭിച്ചു. നിലമേൽ എൻ.എസ്.എസ് കോളജ് റിട്ട. മലയാളം പ്രൊഫസറും വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ഭഗവദ് ഗീത ആചാര്യനുമായ ഡോ. ബി.സുധാകരൻ പിള്ള ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇസ്കോൺ ഭാരവാഹികളായ രാജ്കുമാർ, ഹരിദാസൻ കുളമട എന്നിവർ ഇസ്കോണിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇസ്കോൺ ആചാര്യ ശൈലജ മാതാജി ക്‌ളാസ് നയിക്കും.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസ്. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ബി.സുനിൽ കുമാർ, ആലപ്പാട്ട് ശശിധരൻ എന്നിവർ പങ്കെടുത്തു.