വൈചാരിക സദസ്
Wednesday 20 May 2026 12:18 AM IST
കരുനാഗപ്പള്ളി: ആർ.എസ്.എസിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച വൈചാരിക സദസിന്റെ ഭാഗമായി, വൈചാരിക അടിത്തറയും വളർച്ചയുടെ പടവുകളും എന്ന വിഷയത്തിൽ സെമിനാർ നടന്നു. ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കരുമ്പോലിൽ ടി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ദക്ഷിണ ക്ഷേത്രീയ സഹ ബൗധിക്ക് പ്രമുഖ് കെ.പി. മോഹനൻ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആർ. മോഹനൻ, ദക്ഷിണ കേരള പ്രാന്ത സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ എന്നിവർ പങ്കെടുത്തു.