സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ
Wednesday 20 May 2026 12:24 AM IST
കൊല്ലം: സഹകരണ വകുപ്പിൽ ഓഫീസ് അറ്റൻഡർമാരെ സ്ഥലം മാറ്റിക്കൊണ്ട് കൊല്ലം ജില്ലാ സഹകരണ ജോയിൻ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. 10 വർഷമായി സഹകരണ വകുപ്പിൽ ഓഫീസ് അറ്റൻഡർ മാരെ സ്ഥലം മാറ്റിയിട്ടില്ല. 2017 ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡപ്രകാരം അവരുടെ അപേക്ഷയില്ലാതെ സ്ഥലം മാറ്റില്ല എന്നുള്ള,പൊതു ചട്ടം നിലനിൽക്കെ ആണ് ചട്ടവിരുദ്ധമായി ഓഫീസ് അറ്റൻഡർമാരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ഏഴിന് എൻ.ജി.ഒ യൂണിയൻ നേതാക്കൾക്ക്നൽകിയ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് ജോയിന്റ് ഡയറക്ടർ ഉത്തരവിറക്കിയത്. ഇതിനെതിരെ സംഘടന നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി ഉത്തരവ് റദ്ദാക്കുകയായിരുന്നു.