രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

Friday 22 May 2026 12:05 AM IST

കോട്ടയം : രാജീവ് ഗാന്ധിയുടെ 35 -ാ മത് രക്തസാക്ഷിത്വ ദിനം ജില്ലയിൽ കോൺഗ്രസ് സമുചിതമായി ആചരിച്ചു. ജില്ലയിലെ 83 മണ്ഡല ആസ്ഥാനങ്ങളിലും രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും , അനുസ്മരണ സമ്മേളനവും നടന്നു. ഡി.സി.സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് , ഫിലിപ്പ് ജോസഫ് , ടി.ഡി.പ്രദീപ്കുമാർ, മോഹൻ കെ.നായർ, ബാബു കെ.കോര, സണ്ണി കാഞ്ഞിരം, ടി.സി.റോയ്, നന്തിയോട് ബഷീർ, എൻ.ജയചന്ദ്രൻ, സാബു മാത്യു, തങ്കച്ചൻ വേഴയ്ക്കാട്, ഷാനവാസ് പാഴൂർ എന്നിവർ പ്രസംഗിച്ചു.