വിദ്യാർത്ഥികളെ ആദരിച്ചു

Wednesday 27 May 2026 1:03 AM IST

വൈക്കം:എസ്.എൻ.ഡി.പി യോഗം 131-ാം നമ്പർ പടിഞ്ഞാറേമുറി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണവും വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. കൈകൾ ബന്ധിച്ച് കായൽ നീന്തികയറിയ 6-ാം ക്ലാസ് വിദ്യാർത്ഥി ബദ്രീ.ആർ.നാഥ്, റാങ്ക് ജേതാവ് ഗൗരിനന്ദ, പരീക്ഷകളിൽ ഉന്നതവിജയം നേടിയ ശ്രീഹരി, എസ്.ശ്രീനന്ദ, എന്നിവരെയും ആദരിച്ചു. പഠനോപകരണവിതരണവും സ്വീകരണ സമ്മേളനവും എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.ആർ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.പൊന്നപ്പൻ, വൈസ് പ്രസിഡന്റ് സുഭാഷ്, ബാബു, സദാശിവൻ, സുനിൽകുമാർ, സോമൻ, സുരേഷ്, ജയ, ഷീബ, എന്നിവർ പ്രസംഗിച്ചു. 325 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.