സൈക്കിൾ വിതരണം
Thursday 04 June 2026 12:41 AM IST
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് റോട്ടറി ക്ലബിന്റെ കുടുംബസംഗമവും നിർദ്ധന വനിതകൾക്കുള്ള ആട്ടിൻകുട്ടികളുടെ വിതരണ ഉദ്ഘാടനവും റോട്ടറി ഡിസ്ട്രിക്ട് ഗവർണർഡോ. ടീന ആന്റണി നിർവഹിച്ചു. ചടങ്ങിൽ ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും നടത്തി.റോട്ടറി ക്ലബ് പ്രസിഡന്റ് റെജി അറാക്കൽ അദ്ധ്യക്ഷത വഹിച്ചു.ആർ.ഡി.ഡി അൻവർ മുഹമ്മദ്, അസിസ്റ്റന്റ് ഗവർണർ ഡോ. ബിനു സി. നായർ, സെക്രട്ടറി അഡ്വ. ശ്രീകാന്ത്‌സോമൻ, റോട്ടറി ക്ലബ് അംഗങ്ങളായ എസ്. ദിൻരാജ്, സീതു ശശിധരൻ, പി.എസ് ഷിജോ, വി.പി ഉണ്ണികൃഷ്ണൻ, കണ്ണൻ കൂരാപ്പള്ളിൽ, സന്തോഷ് മൂഴിക്കരോട്ട്, മാനസി ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.