അൺറേറ്റഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ്

Wednesday 20 May 2026 12:38 AM IST
chess

കോഴിക്കോട്: ക്വീൻസൈഡ് അക്കാഡമിയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഓൾ കേരള അൺറേറ്റഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. 24 ന് നടക്കാവ് ഗവ. പ്രൊഫഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നടക്കുന്ന പരിപാടിയിൽ 15 വയസിന് താഴെയുള്ള അൺറേറ്റഡ് ചെസ് താരങ്ങൾക്ക് പങ്കെടുക്കാം. അണ്ടർ 8, അണ്ടർ 12, അണ്ടർ 15 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 10,000 രൂപയുൾപ്പെടെ ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ അവസാന തിയതി 23ന് രാത്രി 8 മണിവരെ. ഫീസ് 599. രജിസ്റ്റർ ചെയ്യുന്നതിനായി https://pages.razorpay.com/qsaSummerchamp ലിങ്ക് സന്ദർശിക്കുക.