പ്രതിഷേധ മാർച്ചും ധർണയും

Wednesday 20 May 2026 12:51 AM IST
.

കൊയിലാണ്ടി: പൊയിൽക്കാവിലേയും ചെങ്ങോട്ടുകാവ് പ്രദേശത്തിലേയും യാത്ര പ്രശ്നത്തിനും വെള്ളക്കെട്ടിനും ശ്വാശതമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പൊയിൽക്കാവ്, ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അദാനി ഓഫീസിന് മുൻപിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സർവീസ് റോഡ് പണി ഉടൻ പൂർത്തീകരിക്കുക, പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.പി.എം കൊയിലാണ്ടി ഏരിയാകമ്മിറ്റി അംഗം കെ.ഷിജു സമര പരിപാടി ഉദ്ഘാടനം ചെയ്തു. പി.സത്യൻ, കെ.ശശികുമാർ ,പി ബാലകൃഷ്ണൻ, കെ ബേബി സുന്ദർരാജ്, ടി.എം രജിലേഷ് എന്നിവർ പ്രസംഗിച്ചു.