നന്തനാർ സാഹിത്യ പുരസ്‌കാരം

Wednesday 20 May 2026 12:14 AM IST
നന്തനാർ സാഹിത്യ പുരസ്‌കാരം സോണിയ ചെറിയാന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി കൈമാറുന്നു

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ കെ.പി.രാമനുണ്ണി റിട്ട.ലഫ്റ്റനന്റ് കേണൽ സോണിയ ചെറിയാന് സമ്മാനിച്ചു. സ്‌നോലോട്ടസ് നോവലിനാണ് പുരസ്‌കാരം. അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്ക് നൽകിയ 20,000 രൂപയുടെ ക്യാഷ് അവാർഡ് രാമച്ചത്ത് സേതുമാധവൻ കൈമാറി. സാംസ്‌കാരിക വേദി ചെയർമാൻ അഡ്വ.പി.എ.നിഷാദ് അദ്ധ്യക്ഷനായി. ഡോ.എൻ.പി.വിജയകൃഷ്ണൻ പുരസ്‌കാര പ്രഖ്യാപനവും ഡോ.പി.ഗീത ശതാബ്ദി ആഘോഷ പ്രഖ്യാപനവും പി.എസ്.വിജയകുമാർ പുസ്തക പരിചയവും നിർവ്വഹിച്ചു. വി.കെ.വേണുഗോപാലൻ, കെ.കൃഷ്ണൻകുട്ടി എന്നിവരെ സജിത്ത് പെരിന്തൽമണ്ണ അനുസ്മരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ കെ.ആർ.രവി, കലാകാരൻ ബാപ്പു തട്ടാരക്കാട്, സി.എ രണ്ടാം റാങ്ക് വിജയി ഫാത്തിമ ഷെഹ്സ എന്നിവരെ ആദരിച്ചു. നജ്മ തബ്സീറ, സി.സുകമാരൻ, ഷബീർ കറുമുക്കിൽ, ധന്യ തൊട്ടത്ത്, യു.രവീന്ദ്രനാഥ്, സുരേഷ്, സാസ്‌കാരിക വേദി കോർഡിറേറ്റർ രാജീവ് കാലടി, പ്രശാന്ത് വള്ളുവനാടൻ സംസാരിച്ചു.