തെരഞ്ഞെടുപ്പ് നടന്നു

Wednesday 20 May 2026 12:45 AM IST
വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം പനങ്ങാങ്ങര സംയുക്ത യൂണിറ്റിന്റെ ജനറൽ ബോഡിയോഗം ജില്ലാ സെക്രട്ടറി പി.ടി.എസ്.മൂസു ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം പനങ്ങാങ്ങര സംയുക്ത യൂണിറ്റിന്റെ ജനറൽ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനപ്രതിനിധികളുടെ സംഗമവും നടന്നു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിലിന് സ്വീകരണവും നൽകി. യൂണിറ്റ് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.ടി.എസ്.മൂസു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗഫൂർ പാലപ്ര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തോട്ടത്തൊടി മുസ്തഫ, ട്രഷറർ കലകപ്പാറ ഷാക്കിർ, മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരൂർക്കാട്, മണ്ഡലം ട്രഷറർ അനീസ് മുല്ലപ്പള്ളി, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, ഏലച്ചോല കുഞ്ഞുമൊയ്തീൻ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ഗഫൂർ (പ്രസിഡന്റ്), ടി.മുസ്തഫ (ജനറൽ സെക്രട്ടറി), ഇ.സി.കുഞ്ഞിമൊയ്ദീൻ (ട്രഷറർ) ആയും തെരഞ്ഞെടുത്തു.